പത്തനാപുരം: പത്തനാപുരത്ത് വൻ സ്‌ഫോടക ശേഖരം കണ്ടെത്തി. പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി വയറുകൾ എന്നിവയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
Read Also: കെ സുധാകരന്റെ പ്രസ്താവനയിൽ അഭിപ്രായം പറയേണ്ടത് കോൺഗ്രസ്: ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്ന് കോൺഗ്രസ്
വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഇന്ന് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടക വസ്തുക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവയ്ക്ക് വലിയ കാലപ്പഴക്കമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments