തിരുവനന്തപുരം : അഫ്‌ഗാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നറിയിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രംഗത്ത് വന്നത്. ചാനലുകളിൽ ബിന്ദു നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുകയാണ്. നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ചാനലിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സുകന്യ കൃഷ്ണ എന്ന യുവതി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്.
Read Also : ആശുപത്രിക്ക് നേരെ ആക്രമണം : 13 മരണം , നിരവധി പേർക്ക് പരിക്ക്
‘ബിന്ദുവിൻ്റെ മകൾ നിമിഷ ഫാത്തിമയെ ഉത്സവപ്പറമ്പിൽ നിന്നും ഭിക്ഷാടന മാഫിയ പിടിച്ചുകൊണ്ട് പോയി എന്ന ലാഘവത്തിലാണ് അവരുടെ സംസാരം. അവരുടെ മകളോടുള്ള സ്നേഹം മനസ്സിലാക്കുന്നു. ആ വികാരത്തെ ബഹുമാനിക്കുന്നു. എന്നാലും അവർ കേന്ദ്ര സർക്കാരിന് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും പറയുന്ന കാര്യങ്ങളും പരസ്പര വിരുദ്ധമാണ്’, സുകന്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ഒരു തരത്തിൽ പറഞ്ഞാൽ ബോംബ് പൊട്ടിത്തെറിച്ച് ചാകാൻ പോയ മകളെക്കാൾ വലിയ പൊട്ടിത്തെറിക്കൽ ആണ് ബിന്ദു ഇപ്പൊൾ കാഴ്ചവെക്കുന്നത്. ബിന്ദു എന്ന സ്ത്രീയുടെ വികാരത്തേക്കാൾ ഈ രാജ്യവും ഇവിടുത്തെ ഭരണാധികാരികളും വിലനൽകുന്നത് ഈ രാജ്യത്തിൻ്റെ സുരക്ഷയ്ക്കാണ്’, സുകന്യ പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ബിന്ദു എന്ന സ്ത്രീ ചാനലിൽ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അതേക്കുറിച്ച് ചിലതൊക്കെ എഴുതണമെന്ന് അപ്പോൾ തന്നെ തോന്നി. പക്ഷേ, ഇന്നലെ കുറച്ച് തിരക്കുകളിൽ ആയിരുന്നത് കാരണം എഴുതാൻ സാധിച്ചില്ല.
ബിന്ദുവിൻ്റെ മകൾ നിമിഷ ഫാത്തിമയെ ഉത്സവപ്പറമ്പിൽ നിന്നും ഭിക്ഷാടന മാഫിയ പിടിച്ചുകൊണ്ട് പോയി എന്ന ലാഘവത്തിലാണ് അവരുടെ സംസാരം. അവരുടെ മകളോടുള്ള സ്നേഹം മനസ്സിലാക്കുന്നു. ആ വികാരത്തെ ബഹുമാനിക്കുന്നു. എന്നാലും അവർ കേന്ദ്ര സർക്കാരിന് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും പറയുന്ന കാര്യങ്ങളും പരസ്പര വിരുദ്ധമാണ്.
ഒരു തരത്തിൽ പറഞ്ഞാൽ ബോംബ് പൊട്ടിത്തെറിച്ച് ചാകാൻ പോയ മകളെക്കാൾ വലിയ പൊട്ടിത്തെറിക്കൽ ആണ് ബിന്ദു ഇപ്പൊൾ കാഴ്ചവെക്കുന്നത്.
ബിന്ദു എന്ന സ്ത്രീയുടെ വികാരത്തേക്കാൾ ഈ രാജ്യവും ഇവിടുത്തെ ഭരണാധികാരികളും വിലനൽകുന്നത് ഈ രാജ്യത്തിൻ്റെ സുരക്ഷയ്ക്കാണ്.
അതുകൊണ്ട്, അതിർത്തിയിൽ രാജ്യം കാക്കാൻ പോയ ഒരാളാണ് തൻ്റെ മകൾ എന്ന ലാഘവത്തിൽ സംസാരിക്കുകയും വികാര പ്രകടനം നടത്തുന്നതും ബിന്ദു ഒഴിവാക്കുക. കാരണം നിമിഷ ഫാത്തിമയുടെ അമ്മയോട് ആർക്കും സഹതാപം തോന്നാൻ ഇടയില്ല. അമ്മയോട് സഹതാപം തോന്നിയാലും മകളോട് അത് തോന്നില്ല, തീർച്ച.
ചാനലുകളിൽ പോയിരുന്ന്, “ബേട്ടി ബച്ചാവോ” എന്നാൽ ഇതാണോ എന്ന് മോദിജിയുടെ ഒക്കെ പേരെടുത്ത് ചോദിക്കുമ്പോൾ, “നിങ്ങൾക്ക് യാതൊരു ഉളുപ്പും ഇല്ലേ?” എന്ന് മാത്രമാണ് തിരികെ ചോദിക്കാൻ തോന്നുന്നത്.
പൊട്ടി തെറിക്കാൻ സ്വയം തീരുമാനിച്ച മകൾ, അങ്ങനെ അങ്ങ് തീർന്നു എന്ന് കരുതുക. പണ്ട് നിങ്ങൾ ഒരു ഇൻ്റർവ്യൂയിൽ പറഞ്ഞത് ഓർമ വരുന്നു… “എന്നെ സംബന്ധിച്ച് അവൾ മരിച്ചു. എനിക്ക് മകളെക്കാൾ പ്രധാനം രാജ്യമാണ്”. ഇങ്ങനെ പറഞ്ഞ നിങ്ങൾ
എപ്പോഴാണ് മകളോട് വീണ്ടും അടക്കാൻ കഴിയാത്ത സ്നേഹം തിരികെ വന്നത്?
മകളോട് ഒപ്പം ജീവിക്കാൻ അത്രയും ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങോട്ടും പോകാമല്ലോ!? അവിടെ പോയി അവളെ വിട്ട് കിട്ടാനുള്ള പ്രയത്നങ്ങൾ നടത്തൂ… അല്ലാതെ ഇവിടെ കിടന്ന്, “ഇവിടുത്തെ ഭരണാധികാരികളും നിയമവും ഒക്കെ ആണ് തൻ്റെ മകളുടെ ഈ അവസ്ഥക്ക് കാരണം” എന്ന് നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല.
നിങ്ങളുടെ മകൾ എന്ത് യാതനയും സഹിച്ച് വിശുദ്ധ ജുദ്ധം ചെയ്യാൻ വേണ്ടി പോയവളാണ്. അവൾക്ക് ഇപ്പൊൾ ആ ജീവിതം ദുസ്സഹമായി തോന്നുന്നെങ്കിൽ ഇവൾ എന്ത് മാങ്ങയ്കാണ് ചാടി പുറപ്പെട്ടത്? (ഇവളെയൊക്കെ റിക്രൂട്ട് ചെയ്ത മണ്ടന്മാരെ ഓർത്ത് രണ്ട് മിനുട്ട് 60 സെക്കൻഡുകൾ ചിരിക്കുന്നു…)
നിങ്ങളുടെ മകളായ ആ തീവ്രവാദി ഈ നാടിൻ്റെ ശത്രുവാണ്. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. അല്ലാതെ അമ്മയുടെയും മകളുടെയും അടുക്കളപ്പോര് അല്ല ഈ വിഷയം.
രാജ്യം ചെയ്യേണ്ടത്, ആ തീവ്രവാദിയെ വെടിവെച്ച് കൊല്ലുകയോ തൂക്കി കൊല്ലുകയോ മാത്രമാണ്.
ഇനി… എടുത്ത് പറയാനുള്ളത് ഇവിടുത്തെ ഹിന്ദുക്കളോടാണ്. ഇപ്പോഴും നിങ്ങൾക്ക് ചുറ്റുമുള്ള ഈ തീവ്രവാദി കൂട്ടത്തേയും, അവരെ സംരക്ഷിക്കുന്ന ഇടത് പക്ഷത്തെയും വിശ്വസിച്ച്, ഒരിക്കലും കരകയറാൻ കഴിയാത്ത കുഴികളിൽ വീഴുമ്പോൾ… അപ്പോൾ, കുറ്റം ഞങ്ങളുടെ മുകളിൽ ചാരരുത്. ഞങ്ങളുടെ അടുത്തേക്ക് ഇതുപോലെ ഓടി വരരുത്.
കുറ്റം നിങ്ങളുടേത് മാത്രമാണ് എന്ന് തിരിച്ചറിയുക. അത് എപ്പോൾ തിരിച്ചറിയണം എന്ന തീരുമാനം ഇപ്പൊൾ എടുക്കുക.
നന്ദി.
സുകന്യ കൃഷ്ണ
https://www.facebook.com/Sukanyeah/posts/10220295299632808?__cft__[0]=AZXojCNlXkKu7VsqxLWMfaevvqbhltH2GxpKuj8eb8cm8jBVGOzyQMCS1pmLNKPcLwiM2L4VmHFwHpGYRwF2E_HdT03QlSWjFJ220h6iqrVlo8RZZMZ6MAypY4FC2Wk1DKE&__tn__=%2CO%2CP-R
Post Your Comments