COVID 19Latest NewsNewsIndia

രാജ്യത്ത് ആദ്യമായി ഡോര്‍ ടു ഡോര്‍ വാക്സിനേഷന്‍ ഡ്രൈവ് നടപ്പാക്കാനൊരുങ്ങി ഈ സംസ്ഥാനം

ജയ്പുര്‍ : രാജ്യത്ത് ആദ്യമായി ഡോര്‍ ടു ഡോര്‍ വാക്സിനേഷന്‍ ഡ്രൈവ് നടപ്പാക്കാനൊരുങ്ങി രാജസ്ഥാന്‍. ബിക്കാനേറില്‍ തിങ്കളാഴ്ച മുതൽ വീട്ടിലെത്തി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമാകും. തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് ഏകദേശം 340 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ബിക്കാനീര്‍. ഇവിടെ 16 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്.

Read Also : സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ : പരിശോധനയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചു 

ആദ്യഘട്ടത്തില്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്കാകും വീട്ടിലെത്തി വാക്സിന്‍ നല്‍കുക. രണ്ട് ആംബുലന്‍സുകളും മൂന്ന് മൊബൈല്‍ ടീമുകളും അടക്കം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വാട്സ്‌ആപ്പ് ഹെല്‍പ് ലൈന്‍ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പത്ത് പേരെങ്കിലും ഇത് വഴി രജിസ്റ്റര്‍ ചെയ്ത ശേഷമാകും വാക്സിന്‍ വാന്‍ വീടുകളിലേക്ക് പുറപ്പെടുക.

വീട്ടിലെത്തി വാക്സിന്‍ നല്‍കിയ ശേഷം ആ വ്യക്തിയെ നിരീക്ഷിക്കുന്നതിനായി ഒരു ആരോഗ്യവിദഗ്ധന്‍ ഇയാള്‍ക്കൊപ്പം തന്നെ അല്‍പം സമയം കൂടി തുടരും. അപ്പോഴേക്കും മെഡിക്കല്‍ വാന്‍ അടുത്തയാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പുറപ്പെടുകയും ചെയ്യും.

ഒരു വയല്‍ വാക്സിന്‍ കുറഞ്ഞത് പത്ത് പേരില്‍ ഉപയോഗിക്കാന്‍ കഴിയൂ, അതുകൊണ്ട് തന്നെ വാക്സിന്‍ പാഴാകുന്നത് ഒഴിവാക്കാന്‍ മൊബൈല്‍ വാക്സിന്‍ വാന്‍ വിന്യസിക്കുന്നിതിനായി കുറഞ്ഞത് പത്ത് പേരെങ്കിലും രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button