KeralaLatest NewsNews

ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു: കൊള്ളയടിക്ക് കൂട്ടുനിന്നവരെ പുറത്തു കൊണ്ടുവരുമെന്ന് കെ രാജന്‍

വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ രാജൻ. പൊതു ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയത്. പ്രശ്നം ഉത്തരവിന്റെ അല്ലെന്നും നടന്നത് ദുർവ്യാഖ്യാനമാണെന്നും മന്ത്രി പറഞ്ഞു.

‘വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ല.സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തു കൊണ്ടുവരും. പട്ടയഭൂമിയിലെ മരംമുറിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കും, കൊള്ള നടത്താതിരിക്കാന്‍ പഴുതുകളടക്കും. വനം, റവന്യൂ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയില്ല. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉളളത്’- മന്ത്രി പറഞ്ഞു.

Read Also  :  ഇന്ന് മുതൽ മഴ ശക്തമാകും,12 ജില്ലകളിൽ യെല്ലോ അല‍ർട്ട്: ജാഗ്രത നിർദ്ദേശവുമായി സർക്കാർ

അതേസമയം, സി.പി.ഐ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി നിലപാട് താന്‍ വിശദീകരിക്കില്ല, അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കുമെന്നും കെ.രാജന്‍ പറഞ്ഞു.
വിവാദം നിയമസഭയിലെത്തിയപ്പോള്‍ തന്നെ വയനാട് ജില്ലാ കളക്‌ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. വന സമ്പത്തിന് നഷ്‌ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോൾ ഇക്കാര്യം മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button