COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ : പരിശോധനയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇന്നും തുടരും. പൊലീസ് കര്‍ശന പരിശോധന നടത്തും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. സംസ്ഥാനത്ത് പരിശോധനയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Read Also : ഇന്ധനവില വർദ്ധനവ് : രാജ്യത്ത് ഡീസൽ വിലയും സെഞ്ചുറി കടന്നു

ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കുകയുള്ളു. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.

ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കും. നിർമാണമേഖലയിൽ പോലീസിനെ അറിയിച്ചശേഷം മാനദണ്ഡങ്ങൾ പാലിച്ച് പണികൾ നടത്താം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സർക്കാർ നിർദ്ദേശം.

ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേര്‍ അറസ്റ്റിലായി. 5000 പേര്‍ക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങള്‍ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button