ഹൈദരാബാദ് : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില വര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Read Also : ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്നലെ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ് സമരം. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ. രേവന്ദ് റെഡ്ഡി, പൊന്നന് പ്രഭാകര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. ഇന്ധന വില വര്‍ധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.
Post Your Comments