COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷമായി.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 84,695 പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് 2.93 കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആകെ കോവിഡ് മരണം 3.67 ലക്ഷം കടന്നു. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിമൂന്ന് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം പിന്നിട്ടു.

വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ പതിനാലായിരത്തോളം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 416 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 86,061 പേർക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,215 പേർ മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button