COVID 19Latest NewsNewsIndia

ചെലവ്​ ചുരുക്കാന്‍ ആവശ്യ​പ്പെട്ട്​ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്​മെന്‍റുകള്‍ക്കും കത്ത്​ നല്‍കി ധനകാര്യമന്ത്രാലയം

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം വാക്​സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന്​ പിന്നാലെയാണ്​ ചെലവ്​ ചുരുക്കാന്‍ ആവശ്യ​പ്പെട്ട്​ വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്​മെന്‍റുകള്‍ക്കും ധനകാര്യമന്ത്രാലയം കത്ത്​ നല്‍കിയത്​. വാക്​സിന്‍ നല്‍കാനായി 35,000 കോടിയാണ്​ ബജറ്റില്‍ വകയിരുത്തിയത്​. എന്നാല്‍, ഇതിന്​ ഏ​കദേശം 50,000 കോടി ചെലവാകുമെന്നാണ്​ കണക്കാക്കുന്നത്​. ഇതിന്​ പുറമേ സൗജന്യ റേഷന്​ ഒരു ലക്ഷം കോടിയും വേണം. ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

Read Also : ബിഗ് സേവിംഗ് ഡെയ്‌സ് : വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് 

ചെലവ്​ ചുരുക്കാനുള്ള കര്‍ശന നിര്‍ദേശങ്ങളുമായി വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്കും ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത ചെലവുകള്‍ പരമാവധി ഒഴിവാക്കണമെന്ന്​ ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്​തമാക്കുന്നു.

ഓവര്‍ ടൈം അലവന്‍സ്​, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ്​ ചെലവ്​, ഭരണനിര്‍വഹണ ചെലവ്​, പരസ്യം, ഗ്രാന്‍റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണം വേണമെന്നാണ്​ ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പദ്ധതിയേതര ചെലവ്​ പൂര്‍ണമായും ഒഴിവാക്കണം. പദ്ധതി ചെലവില്‍ 20 ശതമാനത്തി​​ന്റെയെങ്കിലും കുറവ്​ വരുത്തണമെന്ന്​ ധനകാര്യമന്ത്രാലയം വ്യക്​തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button