Jobs & VacanciesLatest NewsNewsIndia

ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്​മെന്റിനായി ​ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പെര്‍സണൽ സെലക്​ഷ​ന്‍ (IBPS) അപേക്ഷകള്‍ ക്ഷണിച്ചു.

റിക്രൂട്ട്​മെന്‍റ്​ സമയത്ത്​ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. കോമണ്‍ റിക്രൂട്ട്​മെന്‍റ്​ നടപടികളായതിനാല്‍ ഓ​ണ്‍ലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്​മെന്‍റ്​ വിജ്​ഞാപനം www.ibps.in ല്‍ നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.

ഓണ്‍ലൈനായി ജൂണ്‍ 28 വരെ രജിസ്​റ്റര്‍ ചെയ്യാം. അപേക്ഷ ഫീസ്:​ 850 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക്​ 175 രൂപ മതിയാകും.

ഓഫിസ്​ അസിസ്​റ്റന്‍റ്​ (മള്‍ട്ടിപര്‍പ്പസ്​) : ഒഴിവുകള്‍ 5884-ബിരുദക്കാര്‍ക്ക്​ അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്​. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ വര്‍ക്കിങ്​ നോള​ജ്​ അഭിലഷണീയം.

ഓഫിസര്‍ സ്​കെയില്‍ വണ്‍ (അസിസ്​റ്റന്‍റ്​ മാനേജര്‍) : ഒഴിവുകള്‍ 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ വര്‍ക്കിങ്​ നോള​ജ്​ ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്​.

ഓഫിസര്‍ സ്​കെയില്‍ II ജനറല്‍ ബാങ്കിങ്​ ഓഫിസര്‍ (മാനേജര്‍) : ഒഴിവുകള്‍ 914. യോഗ്യത: 50 ശതമാനം മാര്‍​ക്കോടെ ബിരുദം. ബാങ്ക്​/ധനകാര്യ സ്ഥാപനങ്ങളില്‍ ഓഫിസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ​പ്രായപരിധി 21-32 വയസ്സ്​.

സ്​പെഷലിസ്​റ്റ്​ ഓഫിസേഴ്​സ്​/മാനേജര്‍ (സ്​കെയില്‍ II) വിഭാഗത്തില്‍ മാര്‍ക്കറ്റിങ്​ ഓഫിസര്‍ 44, ട്രഷറി മാനേജര്‍ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ്​ ഒഴിവുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button