ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി നിര്‍ണായക മേഖലയായ പാംഗോങ് സോയില്‍ 17 ബോട്ടുകള്‍ എത്തിച്ചു. അടുത്തിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ഒരേ സമയം 22 സൈനികരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബോട്ടുകളാണ് പാംഗോങില്‍ വിന്യസിച്ചത്. 35 അടി നീളമുള്ള ബോട്ടിന് മണിക്കൂറില്‍ 37 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഫൈബര്‍ ഗ്ലാസില്‍ നിര്‍മ്മിച്ച ഈ ബോട്ടുകള്‍ക്ക് ആയുധങ്ങള്‍ വഹിക്കാനും ഘടിപ്പിക്കാനും ശേഷിയുണ്ടെന്നതാണ് മറ്റൊരു സവിശേഷത്. കഴിഞ്ഞ ദിവസമാണ് ഈ ബോട്ടുകള്‍ ലഡാക്കില്‍ എത്തിയത്.
ഗോവ ആസ്ഥാനമായുള്ള അക്വേറിയസ് ഷിപ്പിയാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ബോട്ടുകള്‍ വാങ്ങുന്നത്. നിലവില്‍ പാംഗോങില്‍ വിന്യസിച്ചതിന് സമാനമായ ബോട്ടുകള്‍ നേരത്തെ തന്നെ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്. ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വികസിപ്പിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം.
Post Your Comments