കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പട്ടാപ്പകൽ ക്ഷേത്രങ്ങൾ അടിച്ചു തകർത്തു. ചന്ദൻ നഗർ, ബല്ലിഗഞ്ച് എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി ഒരു സംഘം ചേർന്നെത്തിയ മതമൗലികവാദികൾ ക്ഷേത്രങ്ങളിൽ കടന്ന് കയറി ആക്രമിക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഷാനി കാളി ക്ഷേത്രത്തിലാണ് ആദ്യം അക്രമം നടന്നത്. ഇവിടുത്തെ വിഗ്രഹങ്ങൾ അക്രമി സംഘം അടിച്ചു തകർത്തു. തടയാൻ എത്തിയ ക്ഷേത്ര അധികൃതരെയും മർദ്ദിച്ചു. തുടർന്ന് പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലേക്കും അക്രമം വ്യാപിപ്പിക്കുകയായിരുന്നു. അക്രമം ചോദ്യം ചെയ്യാൻ പ്രദേശവാസികൾ എത്തിയെങ്കിലും ഇവരെയും മതമൗലികവാദികൾ ആക്രമിച്ചു.
Read Also : എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് കൂട്ടി
വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെയും അക്രമികൾ കയ്യേറ്റം ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെയും വിന്യസിച്ചു.
Post Your Comments