ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം പതിനേഴ് കോടി അമ്പത്തിയാറ് ലക്ഷം കടന്നു. മരണസംഖ്യ 37.88 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,226 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് 2.92 കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3.63 ലക്ഷമായി. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിരണ്ട് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം പിന്നിട്ടു.
വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ പതിമൂവായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 391 പേരാണ് പുതുതായി രോഗം ബാധിച്ച് മരിച്ചത്. അതേസമയം ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 89,802 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,344 പേർ മരിക്കുകയും ചെയ്തു.
Post Your Comments