COVID 19Latest NewsNewsIndia

ഫൈസർ വാക്‌സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും : വില വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : വിദേശ വാക്‌സിനായ ഫൈസർ വാക്‌സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. രാജ്യത്ത് വാക്‌സിൻ ക്ഷാമം നേരിടുന്നതിനാൽ കൂടുതൽ വിദേശ വാക്സിനുകൾ ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ഓഗസ്‌റ്റ് മാസത്തോടെ ഫൈസർ വാക്‌സിൻ എത്തുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 730 രൂപയായിരിക്കും ഫൈസറിൻ്റെ ഒരു ഡോസിന് ഇന്ത്യയിൽ ഈടാക്കുകയെന്നാണ് റിപ്പോർട്ട്.

Read Also : ലക്ഷദ്വീപില്‍ ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം 

വിദേശ വാക്‌സിനുകൾക്ക് വേണ്ടിയിരുന്ന പ്രാദേശിക പരീക്ഷണങ്ങൾ കേന്ദ്രം നേരത്തെ പിൻവലിച്ചിരുന്നു. ഫൈസറിൻ്റെ അഭ്യർഥനയെത്തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ നിയമ സംരക്ഷണവുമായി ബന്ധപ്പെടുള്ള ഒരു തരത്തിലുള്ള ഉറപ്പും വാക്‌സിൻ കമ്പനികൾക്ക് കേന്ദ്രം നൽകിയിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ ഫൈസർ, മൊഡോണ, ജോൺസൻ ആൻഡ് ജോൺസൺ ഉൾപ്പെടെയുള്ള കമ്പനികളെ ഇന്ത്യ ക്ഷണിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതും വാക്‌സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിലുമായിരുന്നു ഈ തീരുമാനം.

അതേസമയം, സംസ്ഥാനങ്ങളുടെ കൈവശമുള്ള വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടരുതെന്ന് നിർദേശം നൽകി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു . വാക്സിൻ സ്റ്റോക്ക്, സംഭരണകേന്ദ്രങ്ങളിലെ താപനില തുടങ്ങിയ വിവരങ്ങളുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നും ഈ വിവരങ്ങള്‍ പുറത്തു വിടരുതെന്നുമാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button