തിരുവനന്തപുരം: സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഒന്നാം ചരമ വാര്‍ഷികം പ്രവർത്തകർ ആഘോഷിക്കുകയാണ്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച നേതാവ് കൂടിയാണ് പി കെ കുഞ്ഞനന്തൻ. കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന സിപിഎം നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പി സി വിഷ്ണുനാഥ് എംഎല്‍എ.
കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സിപിഎം പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ് എന്ന ചോദ്യം ഉന്നയിച്ചാണ് ഫേസ്‌ബുക്ക് കുറിപ്പില്‍ വിഷ്ണുനാഥ് ചോദിക്കുന്നു
read also: ‘ഐഷ സുൽത്താനയല്ല ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് രാജ്യദ്രോഹി’: വിവാദ പരാമർശവുമായി എം വി ജയരാജൻ
കുറിപ്പ് പൂർണ്ണ രൂപം
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ.
കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ് !
ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത് …
കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?
Post Your Comments