Latest NewsKeralaNewsCrime

വൻ വ്യാജമദ്യ വേട്ട: 140 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കോഴിക്കോട്: തിരുവമ്പാടി പോലീസും കൊടുവള്ളി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ മുത്തപ്പൻപുഴ പുഴയോരങ്ങളിൽ നിന്നും 140 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക്ക്ഡൗൺ സാഹചര്യത്തിൽ മലയോര മേഖലയിൽ വൻതോതിൽ വ്യാജമദ്യനിർമ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം പലയിടങ്ങളിലും പരിശോധന നടത്തി നിർമ്മാണ സാമഗ്രികൾ പിടികൂടുകയും വാഷ് ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു.

പരിശോധനകൾ കർശനമാക്കുമെന്ന് തിരുവമ്പാടി പോലീസ് ഐ.പി ഓഫിസർ സുധീർ കല്ലൻ പറഞ്ഞു. മുത്തപ്പൻപുഴയിൽ നടത്തിയ പരിശോധനക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കുമാരൻ, കൊടുവള്ളി എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ രാംജിത്ത്, പ്രജീഷ്, ഷിനോജ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button