തിരുവനന്തപുരം: ജൂൺ 11 മുതൽ 14 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.
ജൂൺ 10 മുതൽ 13 വരെ തെക്ക് ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാർ, മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.
Read Also: ലോക്ക്ഡൗൺ: വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി
Post Your Comments