ന്യൂഡല്‍ഹി : കോവിഡ് മുക്തി നേടിയ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. കോവിഡ് നേരിയതോതില്‍ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ഓര്‍മ്മ കുറച്ചു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇതെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്.
Read Also : കർശന നിയന്ത്രണങ്ങളോടെ ഒമാനിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി
18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ആളുകള്‍ക്കും വാക്സിന്‍ നല്‍കാന്‍ രാജ്യം ശ്രമിക്കുന്നതിനിടെയാണ് ഈ കണ്ടെത്തല്‍ പുറത്തുവരുന്നത്. മഹാമാരിയെ വരുതിയിലാക്കാനുള്ള ഏറ്റവും ഫലപ്രദമായി കണക്കാക്കപ്പെടുന്ന മാര്‍ഗവും വാക്സിന്‍ ആണ്. അതേസമയം വാക്സിന്‍ ഡോസേജ് അടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കോവിഡ് 19ന്റെ നേരിയ അണുബാധ ഉണ്ടായ ഇന്ത്യയിലെ രോഗികളുടെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ഓര്‍മ്മ ഉണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ (എന്‍ഐഐ) ഡോ. നിമേഷ് ഗുപ്തയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ ഈ ഓര്‍മ്മ രോഗിയുടെ ശരീരത്തില്‍ നിലനില്‍ക്കുമെന്നും ഇവ വൈറസിലെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഗവേഷകര്‍ കരുതുന്നു.
പഠനം നടത്തിയ ഇന്ത്യക്കാരില്‍ 70 ശതമാനം പേരിലും രോഗ പ്രതിരോധ വ്യൂഹത്തില്‍ SARS-CoV-2 വിനെതിരെ പ്രതികരിക്കുന്ന വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉയര്‍ന്ന തോതില്‍ കണ്ടെത്തിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments