KeralaLatest NewsNews

ശനി, ഞായർ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: വാക്സിൻ എടുത്തവരിലൂടെയും രോഗം പടരുന്നുവെന്ന് മുഖ്യമന്ത്രി

കൂടുതൽ രോഗികളുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടും

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ തിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ല, പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം’: പ്രധാനമന്ത്രിയോട് ആവശ്യവുമായി സുവേന്ദു അധികാരി

‘ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. ജനങ്ങൾ സഹകരിച്ചു. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ല. കൂടുതൽ രോഗികളുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടും. വാക്സിൻ എടുത്തവരിലൂടെയും രോഗം പടരുന്നു’. നിയന്ത്രണം കർക്കശമാക്കുമെന്നും ടിപിആർ കൂടിയ ജില്ലകളിൽ പരിശോധന കൂട്ടാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗൺ വേളയിൽ നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും . എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസർവീസിന് മാത്രമായിരിക്കും ഇളവ് നൽകുക. ബാക്കിയെല്ലാവരും നാളെ സമ്പൂർണ ലോക്ക് ഡൗണുമായി പൂർണമായി സഹകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Read Also: കൊലക്കേസ് പ്രതി പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സി.പി.എമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാം: കെ.സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button