കൊച്ചി: സംവിധായകൻ വിനയന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി നടന്‍ സിജു വിൽസൺ ആണ് വേഷമിടുന്നത്. ഈ ചിത്രത്തോടെ സിജുവിന്റെ കരിയര്‍ മാറ്റി എഴുതപ്പെടുമെന്ന് സംവിധായകൻ പറയുന്നത്. താഴേക്കിടയിലുള്ള ജനങ്ങൾക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വഹിച്ച ധീരനായ നേതാവിനെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് വിനയൻ പറഞ്ഞു.
‘പുതുമുഖങ്ങളായ താരങ്ങളെ ഒത്തിരി അവതരിപ്പിച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം താന്‍ നല്‍കിയത്. ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പർതാര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയർ മാറ്റി എഴുതും. എനിക്കുറപ്പാണ് ഞാൻ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയർന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.’ വിനയൻ പറയുന്നു.
Read Also:- അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രം കുറിക്കാൻ റൊണാൾഡോ
ചിത്രം ഒരിക്കലും ഒടിടി റിലീസ് ആയിരിക്കില്ലെന്നും തിയേറ്ററിൽ തന്നെയാകും റിലീസ് എന്നും വിനയൻ വ്യക്തമാക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ചിത്രീകരണം കഴിഞ്ഞിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ട് തീർന്നാൽ ഉടൻ തന്നെ മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കാനാണ് പദ്ധതിയെന്നും വിനയൻ പറഞ്ഞു.
Post Your Comments