USALatest NewsNewsInternational

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ജോ ബൈഡന്‍ ഒപ്പുവെച്ചിരിക്കുന്നത്

വാഷിങ്ടണ്‍ : ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെ എട്ട് സോഷ്യൽ മീഡിയ ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക്
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ജോ ബൈഡന്‍ ഒപ്പുവെച്ചിരിക്കുന്നത്.

എന്നാല്‍, ഈ അപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി അനുവദിക്കുന്നത് റിവ്യു കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമാകും. യു.എസിന്റെ വിവിരസാങ്കേതികവിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലും ബൈഡന്‍ ഒപ്പുവെച്ചിട്ടുണ്ട്.

Read Also  :  ‘ബയോവെപ്പൺ ജോക്ക്’ പറഞ്ഞാൽ ബഹിഷ്കരണം ഒന്നുമില്ലല്ലേ?: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്നായിരുന്നു ട്രംപ് ഇറക്കിയ ഉത്തരവില്‍ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button