Latest NewsIndiaNews

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച് ലൈംഗികച്ചുവയോടെ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ച അധ്യാപകന്‍ അറസ്റ്റിൽ

ചെന്നൈ : ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. തോർത്ത് മുണ്ട് മാത്രമുടുത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കൊമേഴ്സ് അധ്യാപകന്‍ ക്ലാസ് എടുത്തതിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് പുതിയ സംഭവം.

Read Also : ക​ന​ത്ത മ​ഴയിൽ ഇരുനില കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീണ് നിരവധി മരണം 

തമിഴ്‌നാട്ടിൽ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകന്‍ അറസ്റ്റിലായി . കില്‍പ്പോക്ക് വിദ്യാമന്ദിര്‍ സ്കൂളിലെ സയന്‍സ് അധ്യപകന്‍ ജെ ആനന്ദാണ് അറസ്റ്റിലായത്. കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി എത്തിയതാണ് ആനന്ദിനെ കുടുക്കിയത്.

സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സയന്‍സ് അധ്യാപകനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പരാതി പങ്കുവച്ചത്. ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയക്കുകയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി. തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി എത്തി.

അധ്യാപകൻ യാത്രയ്ക്കു ക്ഷണിച്ചതിന്റെയും ശരീര വര്‍ണ്ണന നടത്തി സന്ദേശം അയച്ചിന്‍റെയും സ്ക്രീന്‍ ഷോട്ടുകള്‍ വിദ്യാർത്ഥികൾ പങ്കുവച്ചു. ഇതോടെ തമിഴ്നാട് വനിതാ ശിശുസംരക്ഷണ വകുപ്പ് സ്വമേധയാ കേസ് എടുത്തു. തുടർന്ന് കില്‍പ്പോക്ക് വിദ്യാ മന്ദിര്‍ സ്കൂളിലെത്തി പൊലീസ് പരിശോധന നടത്തി. ശേഷം ചെന്നൈയിലെ വീട്ടില്‍ നിന്ന് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button