KeralaLatest NewsIndia

അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച്: മലപ്പുറം സ്വദേശിയും കൂട്ടാളിയും ബെംഗളൂരുവില്‍ അറസ്റ്റില്‍

ഇവര്‍ 900 ല്‍ അധികം മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി

ബെംഗളൂരു: അനധികൃതമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ  മലപ്പുറം സ്വദേശിയും കൂട്ടാളിയും ബെംഗളൂരുവില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഇബ്രാഹിം മുല്ലട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്‌നാട് തിരുപൂര്‍ സ്വദേശി ഗൗതം വിശ്വനാഥന്‍ എന്നിവരാണ് അറസ്റ്റിലായത്.

ബൈറാസന്ദ്ര, തവാരകെരെ, മഡിവാള എന്നിവിടങ്ങളിലാണ് ഇവര്‍ സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് നടത്തിയിരുന്നത്. ഇവര്‍ 900 ല്‍ അധികം മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സതേണ്‍ കമാന്‍ഡ് ഓഫ് ആര്‍മിയുടെ മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റും ബെംഗളൂരു പൊലീസിന്‍റെ ഭീകരവാദ വിരുദ്ധ സെല്ലും (എടിസി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും വലയിലായത്. ബെംഗളൂരു സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button