COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം

ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു. സൗദിയിൽ ഇന്ന് 1286 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 982 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 4,62,528ഉം ആകെ രോഗമുക്തരുടെ എണ്ണം 4,44,792ഉം ആയി ഉയർന്നു.

ഇന്ന് 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,519 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,217 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,553 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

രാജ്യത്തെ രോഗമുക്തി നിരക്ക് 96.16 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് മക്ക പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 419, റിയാദ് 263, കിഴക്കൻ പ്രവിശ്യ 191, അസീർ 98, ജീസാൻ 87, മദീന 76, അൽ ഖസീം 53, നജ്റാൻ 28, തബൂക്ക് 25, അൽബാഹ 19, ഹാഇൽ 17, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button