Latest NewsKeralaNews

ശനിയും ഞായറും നിയന്ത്രണങ്ങൾ കർശനം: ഹോട്ടലുകളിൽ ടേക്ക് എവേ സൗകര്യമില്ല

ഹോം ഡെലിവറിയ്ക്ക് മാത്രമായിരിക്കും അനുവാദം ഉണ്ടാകുക

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ശനിയും ഞായറും ഹോട്ടലുകളിൽ പാഴ്സൽ, ടേക്ക് എവേ സർവീസുകൾ അനുവദിക്കില്ല. ഹോം ഡെലിവറിയ്ക്ക് മാത്രമായിരിക്കും അനുവാദം ഉണ്ടാകുക.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെയും ബിജെപിയിലെയും ഏറ്റവും ഉന്നതനായ നേതാവെന്ന് വിശേഷിപ്പിച്ച് ശിവസേനാ നേതാവ് 

നിർമാണ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ അനുവദിക്കും.എന്നാൽ പ്രവർത്തനങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന നിബന്ധനയുണ്ട്. വെള്ളിയാഴ്ച മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാം.

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ അവശ്യ സേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, ഫർണിച്ചർ എന്നിവ വിപണനം ചെയ്യുന്ന കടകൾക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.

Read Also: ‘കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്‍റെ കരണത്തേറ്റ അടിയാണ്’: വിമർശനവുമായി വി.മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button