കൊല്ലം: ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് ചാരായ വില്‍പ്പനക്കാര്‍ സജീവമാകുന്നു. കൊല്ലത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധയില്‍ ഒരാള്‍ പിടിയിലായി. കൊട്ടിയം കണ്ടച്ചിറമുക്ക് പുഷ്പ വിലാസത്തില്‍ അനില്‍ ആന്‍ഡ്രൂസാണ് പിടിയിലായത്.
പോലീസ് നടത്തിയ പരിശോധനയില്‍ അനിലിന്റെ പക്കല്‍ നിന്നും നാല് ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. അനില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ മദ്യശാലകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വാറ്റ് ചാരയ വില്‍പ്പനയുമായി വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ചാരായം വാറ്റിയതിനും വില്‍പ്പന നടത്തിയിതിനുമെല്ലാം നിരവധിയാളുകളാണ് പിടിയിലായിട്ടുള്ളത്. ഇവര്‍ ഒരു കുപ്പി വാറ്റ് ചാരായത്തിന് രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കുന്നത്.
Post Your Comments