തിരുപ്പതിയിലും നോയിഡയിലുമുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.
ബി.ബി.എ കളിനറി ആർട്സ്- 240 സീറ്റ് (ഓരോ സെൻററിലും 120 സീറ്റുകൾ വീതം). യോഗ്യത: ഏതെങ്കിലും ഗ്രൂപ്/വിഷയത്തിൽ പ്ലസ്ടു. യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 50 ശതമാനം മാർക്ക്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മതി. പ്രായപരിധി 22 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 27 വയസ്സുവരെയാകാം. 15.7.2021 വെച്ചാണ് പ്രായപരിധി.എം.ബി.എ കളിനറി ആർട്സ്- 60 സീറ്റ് (ഓരോ സെൻററിലും 30 സീറ്റുകൾ വീതം).
യോഗ്യത: കളിനറി ആർട്സ്/ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെൻറിൽ ഫുൾടൈം ബാച്ചിലേഴ്സ് ഡിഗ്രി. 50 ശതമാനം മാർക്ക്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മതി. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 15.7.2021ൽ 25 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 30 വയസ്സ്. വിജ്ഞാപനം www.Ihims.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂലൈ 15നകം സമർപ്പിക്കണം. സെലക്ഷൻ നടപടിക്രമം പിന്നീട് അറിയിക്കുന്നതാണ്.
പാചക കലയുടെ അമരക്കാരാകാൻ ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണിത്. പഠിച്ചിറങ്ങുന്നവർക്ക് ടൂറിസം/ഹോട്ടൽ ഇൻഡസ്ട്രിയിലും റെയിൽവേ, എയർവേസ്, കാറ്ററിങ് വിഭാഗത്തിലും മറ്റും തൊഴിൽസാധ്യതയുണ്ട്.
Post Your Comments