ഗോവ: സോഷ്യൽ മീഡിയയിൽ ഒരു വിവാഹ പരസ്യം തരംഗമാകുകയാണ്. ‘കോവിഡ് വാക്സിൻ സ്വീകരിച്ച 24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു’വെന്നാണ് പരസ്യം. സാമൂഹിക മാധ്യമത്തിൽ നിരവധി പേർ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം രേഖപ്പെടുത്തി.
‘വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോ’യെന്ന ചോദ്യവുമായി ഈ വിവാഹ പരസ്യത്തിന്റെ ഫോട്ടോ കോൺഗ്രസ് എം.പി ശശി തരൂരും ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതോടെ പരസ്യത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു.
അതേസമയം, കോവിഡ് വാക്സിനേഷനായി കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി ഗോവയിൽ നിന്നുള്ള സാവിയോ ഫിഗ്യൂറെഡോ എന്നയാൾ ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിന്റെ ഭാഗമായിരുന്നു ഈ പരസ്യം. ‘മാട്രിമോണിയലുകളുടെ ഭാവി’ എന്ന പേരിൽ ഒരു വാക്സിനേഷൻ സെന്ററിന്റെ കോൺടാക്റ്റ് നമ്പറിനൊപ്പം ശ്രദ്ധ ആകർഷിക്കാൻ ഈ മാട്രിമോണിയൽ പരസ്യവും പോസ്റ്റു ചെയ്യുകയായിരുന്നു.
വാക്സിനേഷനായി കഴിയുന്നത്ര ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ പരസ്യം സൃഷ്ടിച്ചതെന്നും, തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പരസ്യം യഥാർത്ഥമാണെന്ന് പലരും കരുതുകയും തുടർന്ന് വൈറലായി മാറുകയുമായിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സാവിയോ വ്യക്തമാക്കി.
Vaccinated bride seeks vaccinated groom! No doubt the preferred marriage gift will be a booster shot!? Is this going to be our New Normal? pic.twitter.com/AJXFaSAbYs
— Shashi Tharoor (@ShashiTharoor) June 8, 2021
Post Your Comments