Latest NewsKerala

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കണം: നിവേദനവുമായി കോണ്‍ഗ്രസ് എംഎല്‍എ

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നിഷേധിക്കുന്നത് ശരിയല്ലെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ആലുവ: സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്ക് നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നൽകണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നിഷേധിക്കുന്നത് ശരിയല്ലെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കൂടാതെ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡുള്ള എല്ലാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റുകള്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി, ധനമന്ത്രി, സിവില്‍ സപ്ലൈസ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ എം.എല്‍.എ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button