കൊച്ചി: കെ.സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശമായിരിക്കും ഉണ്ടാകുകയെന്നും അക്രമ രാഷ്ട്രീയക്കാരനാണ് കെ. സുധാകരാനെന്നും അദ്ദേഹം പറഞ്ഞു.
‘ ശാരീരികമായി രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിച്ച ആളാണ് സുധാകരന്. എന്നാല്‍ ശാന്തി, സമാധാനം, അക്രമരാഹിത്യം എന്നീ ഗാന്ധിയന്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച നേതാക്കള്‍ ഇരുന്ന കസേരയാണതെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന് പ്രതികരിച്ചു. അതിനാല്‍ പ്രധാന പോരാട്ടം സി.പി.എമ്മിനോടായിരിക്കുമെന്നും ബി.ജെ.പി ശക്തി ക്ഷയിച്ച പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments