ദോഹ : പഴയ കറൻസി നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന ദിവസം അറിയിച്ച് ക്യു.എൻ.ബി. ജൂലൈ ഒന്നുവരെ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽ നിന്ന് മാറ്റി പുതിയ നോട്ടുകൾ വാങ്ങാമെന്നും അത് കഴിഞ്ഞാൽ സാധ്യമല്ലെന്നുമാണ് അറിയിപ്പിൽ പറയുന്നത്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ഉത്തരവ് പ്രകാരം, പഴയ നോട്ടുകൾ ഈ തീയതിക്കുള്ളിൽ എ.ടി.എമ്മുകളിൽ നിക്ഷേപിക്കുകയും ചെയ്യാം.
നിലവിൽ എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .ഇതിലൂടെ പുതിയ നോട്ടുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്. നാലാം സീരീസിലുള്ള ഖത്തർ കറൻസി നോട്ടുകൾ കഴിഞ്ഞ ഡിസംബർ 13-നാണ് സെൻട്രൽ ബാങ്ക് പിൻവലിച്ചത്. ഡിസംബർ 18-ന് ദേശീയ ദിനത്തിൽ അഞ്ചാം സീരീസ് നോട്ടുകൾ വിനിമയത്തിൽ വരുകയും ചെയ്തു.
Read Also : ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം: ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ
ഇതിന് പുറമെ 200 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തതാണ് പുതിയ 200 ന്റെ നോട്ട്. ഖത്തർ നാഷണൽ മ്യൂസിയവും, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും ഈ നോട്ടിൽ കാണാൻ കഴിയും.
Post Your Comments