ഗുജറാത്ത്: കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോയത്. മാസങ്ങൾക്ക് ശേഷം കോവിഡ് രോഗികളുടെ പ്രതിദിനകണക്ക് ഒരു ലക്ഷം മാത്രമായി രാജ്യത്ത് കുറഞ്ഞിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് കൂടുതൽ ആശ്വാസമുള്ള വാർത്തയുമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ.
കോവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ സിനിമാ ശാലകൾ, മൾട്ടിപ്ലക്സുകൾ, ജിമ്മുകൾ എന്നിവയ്ക്ക് ഗുജറാത്ത് സർക്കാർ സമ്പൂർണ നികുതി ഇളവ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
READ ALSO:കർഷകർക്ക് കൈത്താങ്ങായി കേന്ദ്രം: ഭക്ഷ്യ ധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു
കോവിഡ് വ്യാപനഘട്ടത്തിൽ സിനിമാ തിയറ്ററുകൾ, ജിമ്മുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ രീതിയിലുള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ഉടമസ്ഥർ ബുദ്ധിമുട്ടിലാണ്. ഈ ഘട്ടത്തിലാണ് വിജയ് രൂപാണിയുടെ പുതിയ തീരുമാനം.
Post Your Comments