![](/wp-content/uploads/2021/06/n2883887525da1c63483c0ca2f7dce057f2a1448d6b65fea93b9d2e36030ab0a0ae9e6de6b_800x420.jpg)
സൗത്ത് ആഫ്രിക്ക: മാലിയില്‍ നടന്ന ഒന്‍പതു കുട്ടികളുടെ ജനന റെക്കോർഡ് തിരുത്തിയെന്ന് യുവതിയുടെ വാദം. ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി സൗത്ത് ആഫ്രിക്കന്‍ യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് ഈ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. അവകാശ വാദം ഡോക്ടര്‍മാര്‍ അംഗീകരിച്ചാല്‍ റെക്കോര്‍ഡായിരിക്കും ഇവർ സ്വന്തമാക്കുക. നേരത്തെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പ്രിട്ടോറിയ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത് എന്നും ഭര്‍ത്താവ് വ്യക്തമാക്കി. പക്ഷെ സംഭവത്തിന്റെ യഥാർഥ്യം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
Also Read:വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കണം: നിവേദനവുമായി കോണ്‍ഗ്രസ് എംഎല്‍എ
ഇത്തരമൊരു സംഭവത്തെ കുറിച്ച് ഇതുവരെയും ഒരു രേഖയും കണ്ടെത്തിയിട്ടില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശയവിനിമയ വകുപ്പ് ഡയറക്ടര്‍ ഈ സംഭവത്തെക്കുറിച്ച് പൊതുജനങ്ങളോട് ചോദിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ട്വീറ്റില്‍ ഐഒഎലിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദമ്പതികള്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്ത് അന്വേഷിച്ച് കുടുംബം എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇവരെ കണ്ടെത്തുകയും 10 കുട്ടികള്‍ ജനിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍, കഴിഞ്ഞ മാസം മാലിയില്‍ നടന്ന ഒന്‍പതു കുട്ടികളുടെ ജനനം എന്ന റെക്കോര്‍ഡായിരിക്കും ഈ യുവതി തിരുത്തി കുറിക്കുക.
Post Your Comments