ചെന്നൈ: സർക്കാർ രേഖകളിൽ നിന്നും കാണാതായ ക്ഷേത്ര ഭൂമിയുടെ വിവരങ്ങൾ വിശദീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. രേഖകളിൽ നിന്ന് കാണാതായ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ 47,000 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ള വിശദീകരണമാണ് കോടതി ആവശ്യപ്പെട്ടത്. സുലൂരിലെ അരുൾമിഗ അവിനാശിയപ്പർ, അരുൾമിഗ സുബ്രഹ്മണ്യസാമി ക്ഷേത്രങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: കെ.സുധാകരന് സ്ഥാനം ഏറ്റെടുത്തതോടെ കാണാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പതനം : പി.സി.ചാക്കോ
ജസ്റ്റിസ് എൻ കിരുബകരൻ, ജസ്റ്റിസ് ടിവി തമിഴ്സെൽവി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് ചോദ്യമുന്നയിച്ചത്. 1984-85 ലെ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്ക് 5.25 ലക്ഷം ഏക്കർ സ്ഥലം സ്വന്തമായി ഉള്ളതായാണ് രേഖകളിൽ വ്യക്തമാകുന്നത്. എന്നാൽ 2019-20 വർഷത്തെ കണക്കുകൾ പ്രകാരം ഇത് 4.78 ലക്ഷം ഏക്കറായി കുറഞ്ഞിരിക്കുകയാണ്. 35 വർഷത്തിനിടയിൽ ക്ഷേത്രങ്ങൾക്ക് അവകാശപ്പെട്ട 47,000 ഏക്കർ ഭൂമി കാണാതായെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങളും സർവേ നമ്പറുകളും അടങ്ങിയ സത്യവാങ്മൂലം ജൂലൈ 5 നകം സമർപ്പിക്കാനാണ് മദ്രാസ് ഹൈക്കോടതി സർക്കാരിന് നൽകിയ നിർദ്ദേശം.
Read Also: സൗദിയിലെ വാഹനാപകടം: നഴ്സുമാരുടെ മൃതദേഹം ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിക്കുമെന്ന് വി.മുരളീധരന്
Post Your Comments