Latest NewsKeralaCinemaNewsIndiaBollywoodEntertainmentKollywoodMovie Gossips

‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്’: സീമൻ

പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ക്യാംപെയിനും ആരംഭിക്കും

ചെന്നൈ : ഫാമിലി മാൻ 2 ന്റെ പ്രദർശനം തടയണമെന്ന ആവശ്യവുമായി തമിഴര്‍ കച്ചി നേതാവ് സീമന്‍. സീരിസിൽ തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീമന്‍ ആമസോണ്‍ പ്രൈമിന് കത്തയച്ചു. സീരീസിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടും റിലീസ് ചെയ്തത് ശരിയായില്ലെന്നും, പ്രദര്‍ശനം നിര്‍ത്തിവച്ചില്ല എങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സീമന്‍ പറയുന്നു.

‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും അതിന്റെ പ്രദര്‍ശനം തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ക്യാംപെയിനും ആരംഭിക്കും’- എന്നാണ് ആമസോണ്‍ പ്രൈമിന് എഴുതിയ കത്തില്‍ സീമന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button