അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,168 പേര് രോഗമുക്തി നേടിയപ്പോൾ രണ്ട് പേര് മരണപ്പെട്ടു.
പുതുതായി നടത്തിയ 2,09,026 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,87,244 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചു. ഇവരില്‍ 5,66,677 പേര് രോഗമുക്തരാവുകയും 1,704 പേര് മരിക്കുകയും ചെയ്തു. നിലവില്‍ 18,863 രോഗികളാണ് രാജ്യത്തുള്ളത്.
Post Your Comments