മലപ്പുറം: കഴിഞ്ഞ ഒരു മാസമായി ലോക്ക് ഡൗൺ നിലവിലുള്ള കേരളത്തിൽ ഇതുവരെ പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തില്‍ താഴെ പോയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് വിശ്വനാഥ് മേച്ചേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ആരോഗ്യ രംഗത്ത് കേരളത്തേക്കാൾ എത്രയോ പിറകിലെന്ന് നമ്മള്‍ പറയാറുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ജനസംഖ്യ കൂടുതൽ ഉള്ളതുമായ ഉത്തർപ്രദേശിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണെല്‍ 0.50 ശതമാനം മാത്രമാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാണിക്കുന്നു.
രഞ്ജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
കഴിഞ്ഞ ഒരു മാസമായിട്ടു ലോക്ക് ഡൗൺ നിലവിലുള്ള കേരളത്തിൽ ഇതുവരെ പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തില്‍ താഴെ പോയിട്ടില്ല. എന്നാൽ ആരോഗ്യ രംഗത്ത് കേരളത്തേക്കാൾ എത്രയോ പിറകിലെന്ന് നമ്മള്‍ പറയാറുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ജനസംഖ്യ ഉള്ളതുമായ ഉത്തർപ്രദേശിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണെല്‍ 0.50 ശതമാനവും..
ടെസ്റ്റ്-ട്രെയ്സ്-ട്രീറ്റ് എന്ന യോഗി മോഡൽ പിൻതുടരുന്നതാണ് ഉത്തർപ്രദേശിലെ പോസിറ്റിവിറ്റി നിരക്കും, രോഗികളുടെ എണ്ണവും കുറയാൻ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 95 ശതമാനം ഇടിവാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്..
കേരളത്തിൽ ദിനംപ്രതി ഒന്നര ലക്ഷത്തിനടുത്ത് പേർക്ക് ടെസ്റ്റുകൾ നടത്തുമ്പോൾ ഉത്തർപ്രദേശിൽ മൂന്നര ലക്ഷത്തിനു മുകളില്‍ ടെസ്റ്റുകളാണ് ദിനംപ്രതി നടക്കുന്നത്.
മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിലെ നിലവിലെ രോഗികളുടെ എണ്ണം 1,60,996 ആണേൽ ഇരുപത്തി രണ്ടു കോടിക്കുമേൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെയത് വെറും 17,928 ആണ്. കേരളത്തിൽ ഇന്നലെ മാത്രം 17328 കോവിഡ് രോഗികൾ ഉണ്ടായി എന്നോർക്കണം..
ഉത്തർപ്രദേശിലെ ഓരോ ഗ്രാമങ്ങളും കോവിഡ് മുക്തമാക്കുന്നതിന്റെ ഭാഗമായി ‘എന്റെ ഗ്രാമം, കോവിഡ് മുക്ത ഗ്രാമം’ എന്ന ക്യാമ്പയിൻ തുടങ്ങി കൊണ്ട് കോവിഡ് മുക്തമാക്കുന്ന ആദ്യ മൂന്ന് ഗ്രാമങ്ങൾക്കു റിവാർഡും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണേലും കോവിഡിനെ പിടിച്ചു കെട്ടിയതും, ലോക പ്രശസ്ത കോവിഡ് പ്രതിരോധം നിലവിലുള്ളതുമായ സ്ഥലം കേരളമാണെന്നാണ്.
Post Your Comments