Latest NewsIndiaNews

‘അവസാനം രാജു ജെന്റില്‍മാനായി’: മോദിയുടെ ചിത്രം പങ്കുവെച്ച്‌ പ്രകാശ് രാജ്

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രം ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച്‌ നടന്‍ പ്രകാശ് രാജ്. അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ ചിത്രം പങ്കുവെച്ച്‌ താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനായ പ്രകാശ് രാജ് പരിഹാസ രൂപേണയാണ് പലപ്പോഴും മോദിയെ കുറിച്ച്‌ ട്വീറ്റ് ചെയ്യാറ്. മോദി പ്രസംഗത്തിനിടയില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയ സമയത്തും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു.

http://

രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇന്നലെ ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Read Also: ഭാര്യയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വാട്ടർ ടാങ്കിൽ: ഭർത്താവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button