റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 17 പേർ. പുതുതായി 1,261 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. 922 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 4,59,968 ആയി ഉയർന്നു. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,42,782 ആയി. ആകെ മരണസംഖ്യ 7,488 ആണ്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,698 ആണ്. ഇതിൽ 1,580 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 401, റിയാദ് 304, കിഴക്കൻ പ്രവിശ്യ 167, മദീന 84, അസീർ 84, ജീസാൻ 72, അൽഖസീം 48, തബൂക്ക് 27, അൽബാഹ 26, നജ്റാൻ 20, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,079,287 ഡോസ് ആയി.
Post Your Comments