കൊച്ചി: ലിവിങ് ടുഗെദര്‍ തെരഞ്ഞെടുത്ത യുവതിക്ക് നേരെ പങ്കാളിയുടെ ക്രൂരമായ ലൈംഗിക പീഡനം. കൊച്ചിയിലാണ് സംഭവം. യുവതിയെ
ദിവസങ്ങളോളം ഫ്ളാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി . കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. ഫ്‌ളാറ്റില്‍ യുവതിയുടെ പങ്കാളിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലാണ് പ്രതി. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ന പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തു തുടങ്ങിയ ബന്ധത്തില്‍ ലിവിങ് ടുഗെദറിലായിരുന്നു ഇരുവരും. ലോക്ക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസം ആരംഭിക്കുകയായരുന്നു. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടില്‍ ഉപദ്രവം തുടങ്ങി.
ഫ്ളാറ്റില്‍നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഇത് മാര്‍ട്ടിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ളാറ്റില്‍ കഴിഞ്ഞത്. ഇതിനിടെ, യുവതിയുടെ നഗ്‌ന വീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു.
കൊടി പീഡനങ്ങള്‍ സഹിച്ചു കഴിഞ്ഞ യുവതി ഒടുവില്‍ ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഒരുവിധത്തില്‍ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഉടന്‍തന്നെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാര്‍ട്ടിനെതിരേ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. ഇതിന് പിന്നില്‍ ചില സ്വാധീന ശക്തികളാണെന്നാണ് ആരോപണം
പ്രതിക്കായി തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.
Post Your Comments