മംഗലാപുരം : കൊച്ചി മുളവുകാട് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത് സ്വര്‍ണമോഷണ കേസിലെ പ്രതി. പാപ്പിനിശ്ശേരി സ്വദേശി റാഷിദാണ് പൊലീസ് പരിശോധനയ്ക്കിടെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും അന്‍പത് ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
Read Also : നഖത്തിലെ നിറ വ്യത്യാസവും കോവിഡിന്റെ ലക്ഷണം : പുതിയ പഠന റിപ്പോർട്ട് പുറത്ത്
അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണമോഷണ കേസിലെ പ്രതിയാണ് പിടിയിലായ റാഷിദ്. മംഗലാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം നടത്തി ലഭിച്ച ഒന്നര കിലോയോളം വരുന്ന സ്വര്‍ണം വില്‍പ്പന നടത്തി വരുന്നതിനിടെയാണ് റാഷിദ് പോലീസിന്റെ പിടിയിലായത്.
ബാങ്കിൽ പോകാനെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സത്യവാങ്മൂലവും കാണിച്ചു. ബാങ്ക് സമയം കഴിഞ്ഞതിനാൽ പോലീസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് കർണാടക പോലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനിയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ്, ഡിസിപി ഐശ്വര്യ എന്നിവരുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.
Post Your Comments