ഓസ്റ്റിൻ : വ്യായാമം ചെയ്യാൻ മടിയുള്ള ആളുകൾക്ക് പ്രചോദനമാകുന്ന ഒരു രസികൻ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവർ എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ ബോഡി ബിൽഡർ കംഗാരുവിന്റെ വീഡിയോ പങ്കുവെച്ചത്.
ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബിൽഡറെ പോലെയുള്ള മസിലുകളുമായി നിൽക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയിൽ കാണുന്നത്. അമേരിക്കയിലെ ടെക്സസിൽ ആണ് ഈ കങ്കാരുവിനെ കണ്ടതെന്നും ഇവയ്ക്ക് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന കങ്കാരുവിനെക്കാൾ വലിയ ശരീരമാണ് ഉള്ളതെന്നും ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
View this post on Instagram
കങ്കാരുവിനെ പിടിച്ച് ഭക്ഷണം നൽകുന്ന ജേ ബ്രുവറിനെയും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ‘ഈ കങ്കാരു പുഷ് അപ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു’- എന്നാണ് ഒരാളുടെ കമന്‍റ്.
Post Your Comments