കൊറോണ വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനുളള ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ഇടയ്ക്കിടെ വൃത്തിയായി കൈകള്‍ കഴുകി, ‘സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും,’ ‘സെല്‍ഫ് ക്വാറന്റൈനും’ കൃത്യമായി പാലിച്ച് വീടിനുള്ളില്‍ കഴിയുക എന്നതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതു മാത്രംപോര. ആരോഗ്യകരമായ ഭക്ഷണരീതിയും വേണം.
1.ബദാം
ബദാമില്‍ ഉയര്‍ന്ന അളവില്‍ പ്രോടീന്‍, ധാതുക്കളായ മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ബദാമില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ കോവിഡ് രോഗത്തിന്റെ ആഘാതം ശ്വാസകോശത്തിനുണ്ടാക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
2.മുരിങ്ങയില
വിറ്റാമിന്‍ എ, സി, ബി 1, ബി 2, അയണ്‍, മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി ഉയര്‍ത്തിക്കൊണ്ട് പല രോഗങ്ങള്‍ക്കെതിരെയുമുള്ള പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതില്‍ നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും രോ?ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും മുരിങ്ങയിലയ്ക്ക് സാധിക്കും.
3.ബ്രോക്കോളി
കൊവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ സെലേനിയം, സിങ്ക് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ബ്രോക്കോളി കഴിക്കുന്നത് ശരീരകോശങ്ങളിലെ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കും എന്നുള്ളത് കൊണ്ട് കോവിഡ് വന്നു മാറിയവര്‍ ഇത് കഴിക്കുന്നത് ശരീരം എളുപ്പത്തില്‍ നോര്‍മലാകാന്‍ സഹായിക്കും.
4.പേരയ്ക്ക
ഏറ്റവും കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. കൂടാതെ കാല്‍സ്യം , പൊട്ടാസിയം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചിനേക്കാള്‍ നാരങ്ങയെക്കാള്‍ കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഫലവര്‍ഗ്ഗം.
5.നെല്ലിക്ക
വിറ്റാമിന്‍ സി സമ്ബുഷ്ടമാണ് നെല്ലിക്ക. പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. ആന്റിബോഡി പ്രതികരണവും വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനവും വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.ഓക്‌സിഡേറ്റീവ് സ്‌ട്രെസ് നിയന്ത്രിക്കാനും നെല്ലിക്കയ്ക്ക് കഴിയും. ദിവസവും ഒരു നെല്ലിക്ക ചവച്ചു കഴിക്കുന്നത് നല്ലതാണ്.
6.മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പര്‍ഫുഡ് ആണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 5, ബി 7 എന്നിവയാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംയുക്തമായ ആന്തോസയാനിനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിലെ നാരുകളും ആന്റിഓക്സിഡന്റുകളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ അന്നജം ഉള്ളത് കൊണ്ട് അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.
Post Your Comments