Latest NewsNewsGulf

അഴിമതിക്കെതിരെ പുതിയ നീക്കവുമായി സൗ​ദി അ​റേ​ബ്യ: ആ​ഗോ​ള പോ​രാ​ട്ട​ത്തി​ന് തുടക്കം

ക​ഴി​ഞ്ഞ ദി​വ​സം അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തിന്റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ്​ ഈ ​പ​രി​പാ​ടി സൗ​ദി അ​റേ​ബ്യ സം​ഘ​ടി​പ്പി​ച്ച​ത്. ​

ജി​ദ്ദ: അ​ഴി​മ​തി​ക്കെ​തി​രെ ആ​ഗോ​ള പോ​രാ​ട്ട​ത്തി​ന്​ തുടക്കം കുറിച്ച് സൗ​ദി അ​റേ​ബ്യ. ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ഴി​മ​തി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി സം​ഘം പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ‘അ​ഴി​മ​തി​യെ നേ​രി​ടു​ന്ന​തി​ല്‍ ഭ​ര​ണ​നേ​തൃ​ത്വ​വും ജി20 ​രാ​ജ്യ​ങ്ങ​ളും, ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഇ​റ്റ​ലി, ഇ​ന്തോ​നേ​ഷ്യ, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി സം​ഘ​ങ്ങ​ളും ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​ക്ക്​ കീ​ഴി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള ഓഫി​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തിന്റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ്​ ഈ ​പ​രി​പാ​ടി സൗ​ദി അ​റേ​ബ്യ സം​ഘ​ടി​പ്പി​ച്ച​ത്. ​ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ന്‍​സി​ക​ള്‍​ക്കി​ട​യി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ന്​ സ്ഥാ​പി​ച്ച റി​യാ​ദ്​ ഇ​നി​ഷ്യേ​റ്റി​വിന്റെ ‘ആ​ഗോ​ള നെ​റ്റ്​​വ​ര്‍​ക്ക്​’ (ഗ്ലോ​ബ്​ ഇ) ​എ​ന്ന ജാ​ല​ക​ത്തി​ലൂ​ടെ അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രേ​ണ്ട​തിന്റെ പ്രാ​ധാ​ന്യം ​പ​രി​പാ​ടി​യി​ല്‍ പങ്കെ​ടു​ത്ത​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Read Also: ദുബായിൽ വൻ അഗ്നിബാധ: മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു

അ​ന്താ​രാ​ഷ്​​ട്ര അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഇ​റ്റാ​ലി​യ​ന്‍ കോ​ഓഡി​നേ​റ്റ​ര്‍ ആ​ല്‍​ഫ്രെ​ഡോ മം​ഗോ​ണി, ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ഡോ. ​നാ​സ​ര്‍ അ​ബാ​ഖൈ​ല്‍, ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലേ​ക്കു​ള്ള സൗ​ദി സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തിന്റെ നി​യ​മ സ​മി​തി ത​ല​വ​ന്‍ നി​ദാ​അ്​ അ​ബു അ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button