KeralaLatest NewsNews

ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഭൂമി കയ്യേറാൻ നീക്കം : സ്ഥലത്ത് സംഘര്‍ഷം

ശാസ്താംകോട്ട : ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലം ലോക്ഡൗണിന്റെ മറവില്‍ കയ്യേറാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിൽ അവസാനിച്ചു. ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തണ്ണീര്‍പ്പന്തലും കിണറും നിന്ന സ്ഥലം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള നീക്കമാണ് ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.

Read Also : കൊവിഡ് വ്യാപനവും ലോക്ക് ഡൗണും തിരിച്ചടിയായി : കണ്ണൂര്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്  

പുരാതനകാലം മുതല്‍ ക്ഷേത്ര കൈവശമുള്ള ഭൂമി സ്വകാര്യവ്യക്തി വ്യാജപ്രമാണം ചമച്ച്‌ കൈവശപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. അന്നത്തെ ക്ഷേത്ര ഉപദേശകസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമാണം കളവായി ചമച്ചതാണെന്നും അങ്ങനെയൊരു പട്ടയം കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് നല്‍കിയിട്ടില്ലെന്നും കണ്ടെത്തി.

ഈ സ്ഥലം റവന്യു വകുപ്പിന്റെ അധീനതയിലാണിപ്പോള്‍. ഇതിനിടെ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ വ്യാജ രേഖ ചമച്ച്‌ സ്ഥലം കയ്യേറാനുള്ള ഗൂഢനീക്കമാണ് കഴിഞ്ഞ ദിവസം നടന്നത്. സംഭവം അറിഞ്ഞെത്തി യ നാട്ടുകാരും ഭക്തജനസമിതി പ്രവര്‍ത്തകരും കുന്നത്തൂര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതിനെ തുടർന്ന് റവന്യു അധികൃതര്‍ രേഖകള്‍ പരിശോധിച്ചതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button