തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് കൂടിയത്. പുതുക്കിയ വില നിലവിൽ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നു.
ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില കൂടുന്നത്. ഇന്ധന വില ഈ വര്‍ഷം മാത്രം 44 തവണയാണ് കൂട്ടിയത്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നു. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില 100 കടന്നത്
അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 44 തവണ ഇന്ധന വില വർധിപ്പിച്ചപ്പോൾ വില കുറച്ചത് വെറും നാല് തവണ മാത്രമാണ്.
Post Your Comments