തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം അതേപടി തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പരിഗണിക്കാനും തീരുമാനച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തിയ ശേഷം മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനുള്ള സാധ്യതയുള്ളൂ. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിതോടെ ഇത് 15 ശതമാനമായി കുറയുകയും ചെയ്തു. എന്നാല്‍ 10 ശതമാനത്തിലേയ്ക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് വെല്ലുവിളിയായി തുടരുന്നത്.
Post Your Comments