Latest NewsIndiaNews

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം: പടക്കം പൊട്ടിച്ചാഘോഷിച്ച് പാർട്ടി പ്രവർത്തകർ

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയത്.

ചത്തീസ്‌ഗഡ്‌: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സ്ഥലം മാറ്റം ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. ചത്തീസ്ഗഢില്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം നൽകിയതിൽ പടക്കം പൊട്ടിച്ചാഘോഷിച്ച് പാർട്ടി പ്രവർത്തകർ തന്നെ രംഗത്ത് വന്നത് വിവാദമായി. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയത്. കൊരിയ ജില്ലാകളക്ടര്‍ സത്യനാരായണ്‍ റാത്തോഡ് ഉള്‍പ്പെടെ മുപ്പത് കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊരിയയിലെ പല നഗരപ്രദേശങ്ങളിലും പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനങ്ങള്‍ നടത്തിയുമാണ് കോണ്‍ഗ്രസ് ജില്ലാകളക്ടറുടെ സ്ഥലം മാറ്റം ആഘോഷമാക്കിയത്. റാത്തോഡിന്റെ പ്രവര്‍ത്തനശൈലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിരുന്നു. അതേസമയം രാഷ്ട്രീയ പ്രേരിതമായാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ച് കളക്ടറുടെ സ്ഥലം മാറ്റം ആഘോഷിച്ചത് അതിന് തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.

Read Also: ദുബായിൽ വൻ അഗ്നിബാധ: മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു

എന്നാല്‍ കൊരിയ ജില്ലാകളക്ടര്‍ സത്യനാരായണ്‍ രാത്തോഡും പ്രദേശിക കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. അതിനിടയിലാണ് കളക്ടര്‍മാരുടെ സ്ഥലം മാറ്റപട്ടികയില്‍ സത്യനാരായണ്‍ റാത്തോഡിന്റെ പേരും ഉള്‍പ്പെട്ടതായി വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് റാത്തോഡിന്റെ സ്ഥലംമാറ്റം ആഘോഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button