റിയാദ്: പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ അറസ്റ്റിൽ. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക സുരക്ഷസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും ഏഴ് ഇന്ത്യ, സുഡാൻ പൗരന്മാരുമാണ് പിടിയിലായത്. രാജ്യത്ത് കാലിമേച്ചിലിന് നിരോധനമുള്ള ഭാഗങ്ങളിൽ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കാൻ വിട്ടതാണ് നിയമലംഘനമായത്.
ഇത്തരത്തിൽ 983 ഒട്ടകങ്ങളെയും 50 ആടുകളെയും അനധികൃതമായി മേയാൻ വിട്ടതായി കണ്ടെത്തുകയുണ്ടായി.ആവാസവ്യവസ്ഥയെ തകർക്കും വിധം നടക്കുന്ന പ്രകൃതിക്കെതിരായ കൈയേറ്റങ്ങളും കടന്നുകയറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ മക്ക മേഖലയിൽ 911, റിയാദ് മേഖലയിൽ 999, മറ്റു മേഖലകളിൽ 996 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് സുരക്ഷസേന വക്താവ് മേജർ റഈദ് അൽമാലികി അറിയിച്ചു
Post Your Comments