ജറുസലേം: ഇസ്രയേൽ -പലസ്തീൻ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പലസ്തീന്‍ വനിതാ സമര നേതാവിനെയും ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്നു റിപ്പോർട്ട്. കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റായില്‍ പലസ്തീനികളെ തങ്ങളുടെ വീടുകളില്‍ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മുന അല്‍ കുര്‍ദിനെയാണ് ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വാഫയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ശൈഖ് ജര്‍റായിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഗിവര ബുദൈരിയെ അറസ്റ്റ് ചെയ്തത്. എന്നാൽ ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയർന്നതോടെ മണിക്കൂറുകള്‍ക്ക് ശേഷം ബുദൈരിയെ വിട്ടയക്കുകയായിരുന്നു.
ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അല്‍ കുര്‍ദിനെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പൊലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കിഴക്കന്‍ ജറുസലേമിലെ ഇസ്രയേലി പൊലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയതെന്നും സൂചനയുണ്ട്.
Post Your Comments