Latest NewsIndiaNews

രാജ്യത്ത് ഐടി നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കണം : ട്വിറ്ററിന് അവസാന നോട്ടീസ് അയച്ച്‌ ഐടി മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്തെ ഐടി നിയമത്തിനനുസരിച്ച്‌ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസ് അയച്ചു. മെയ് 26 ഓടെ പ്രാബല്യത്തില്‍ വരുന്ന ഐടി നിയമത്തിനനുസരിച്ച്‌ പ്രവര്‍ത്തനം ക്രമീകരിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

Read Also : വാക്‌സിൻ പാസ്‌പോർട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ  

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇന്ത്യയില്‍ ഒരു കോണ്‍ടാക്റ്റ് പേഴ്‌സനെയോ ചീഫ് കംപ്ലയന്‍സ് ഓഫിസറെയോ നിയമിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ഇതുവരെയും ട്വീറ്റര്‍ അനുസരിച്ചിട്ടില്ല. രാജ്യത്ത് ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നാണ് മറ്റൊരു ആവശ്യം. ആവശ്യങ്ങളോട് വേണ്ട വിധത്തില്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങരുതെന്ന മുന്നറിയിപ്പോടെയാണ് ട്വിറ്ററിന് അവസാനമായി നോട്ടീസ് അയച്ചിരിക്കുന്നത്.

‘കാര്യങ്ങള്‍ വളച്ചുചുറ്റി പറയുന്നത് അവസാനിപ്പിച്ച്‌ രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കേണ്ടതുണ്ട്. നിയമനിര്‍മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റര്‍. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാന്‍ ട്വിറ്ററിന് കഴിയില്ല’. -ഇലക്‌ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button